കണ്ണൂരില്‍ പി.കെ. രാഗേഷിന്റെ പിന്തുണ യു.ഡി.എഫിന്

Jaihind Webdesk
Sunday, April 21, 2019

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതി ലോകസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണക്കും. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി കെ രാഗേഷ്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു[yop_poll id=2]