എംപി ഫണ്ട് വെട്ടിക്കുറച്ചത് അൽഭുതകരം; തെറ്റായ നടപടി; വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കും : പി.കെ കുഞ്ഞാലിക്കുട്ടി എംപി

Jaihind News Bureau
Tuesday, April 7, 2020

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ശമ്പളം വെട്ടിക്കുറക്കുന്നത് മനസ്സിലാക്കാമെന്നും എന്നാൽ എംപി ഫണ്ട് വെട്ടിക്കുറച്ചത് അൽഭുതകരമാണെന്നും ആലോചിക്കാതെ എടുത്ത തീരുമാനമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇക്കാര്യം തെറ്റായ നടപടിയാണെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.