കൊവിഡ് വൈറസ് പടര്‍ന്ന് പിടിച്ച വിദേശ രാജ്യങ്ങളിലെ പൗരന്മാർ വന്‍ പ്രതിസന്ധിയില്‍; ഇന്ത്യന്‍ എംബസികള്‍ സജീവമായി ഇടപെടണം : പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Wednesday, April 8, 2020

കൊവിഡ് വൈറസ് പടര്‍ന്ന് പിടിച്ച രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ദുരിതമകറ്റാന്‍ ഇന്ത്യന്‍ എംബസികള്‍ സജീവമായി ഇടപെടണമെന്നും പികെ കുഞ്ഞാലിക്കുട്ടി. ഭക്ഷണവും പാര്‍പ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യൂ.എഫ്) ഉപയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് എംപിമാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി എംപിയുമായി ഫോണില്‍ ബന്ധപ്പെട്ട വിദേശകാര്യമന്ത്രി ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ അവിദഗ്ധ തൊഴിലാളികളായി ജോലിയെടുക്കുന്നവരില്‍ ഏറെയും മലയാളികളാണ്. അവരുടെ ദൈന്യദിനം ആവശ്യങ്ങള്‍പോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണന്നും കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു.