റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ; സിപിഎമ്മിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാൻ : പി.കെ.കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Wednesday, April 14, 2021

 

മലപ്പുറം : കെ.എം.ഷാജിയുടെ വീട്ടിലെ വിജിലൻസ് റെയ്ഡിനെതിരെ  മുസ്ലിം ലീഗ്. പാനൂർ കൊലപാതകം ഉൾപ്പെടെ സിപിഎമ്മിനെതിരെ  ഉയർന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാൻ കൂടിയാണ് അനവസരത്തിലുള്ള റെയ്ഡ് എന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.