ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി ; ന്യൂനപക്ഷ സ്കോളർഷിപ്പില്‍ സർക്കാരിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Thursday, July 15, 2021

മലപ്പുറം : മുസ്ലീം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ ഉപനെതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പുനഃക്രമീകരണത്തിലൂടെ സ്‌കോളര്‍ഷിപ്പിന് പിന്നോക്കാവസ്ഥ മാനദണ്ഡമല്ലാതെയായി.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ആരും എതിരല്ല, എന്നാല്‍ അതിന് വേറെ പദ്ധതിയുണ്ടാക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.