മലപ്പുറം : സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് വലിയ വിജയപ്രതീക്ഷയുണ്ട്. എല്ലാ ജില്ലകളിലും നേട്ടമുണ്ടാക്കും. 80-85 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പറഞ്ഞു. പാണക്കാട് സികെഎംഎംഎ എല്‍പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.