വിശുദ്ധ ഖുർആൻ നയതന്ത്ര ചാനൽ വഴി ഒളിച്ചു കൊണ്ടുവരേണ്ടതല്ല, നടപടി മത വിശ്വാസികളോടുള്ള അനീതി; കെ.ടി ജലീലിനെതിരെ പി. കെ കുഞ്ഞാലി കുട്ടി എം പി

Jaihind News Bureau
Monday, August 17, 2020

 

മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി പി. കെ കുഞ്ഞാലി കുട്ടി എം പി. വിശുദ്ധ ഖുർആൻ നയതന്ത്ര ചാനൽ വഴി ഒളിച്ചു കൊണ്ടുവരേണ്ടതല്ലെന്നും നടപടി മത വിശ്വാസികളോടുള്ള അനീതിയാണന്നും  അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗിയുടെ ഫോൺ വിവരങ്ങള്‍ ശേഖരിക്കുന്നത്  അവകാശ ലംഘനമാണ്.  സർക്കാർ ഉദ്ദ്യേശം മനസിലാകുന്നില്ലെന്നും കൊവിഡ് മറയാക്കിയുള്ള സർക്കാർ നടപടികൾ സംശയാസ്പദമാണന്നും പി. കെ കുഞ്ഞാലി കുട്ടി വ്യക്തമാക്കി.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയിലേതുപോലുള്ള പുനരധിവാസമാണ് പെട്ടിമുടിയിലും നടപ്പാക്കുന്നതെന്ന സർക്കാർ വാദത്തിന്‍റെ  അർത്ഥം ഒന്നും നടപ്പിലാക്കില്ല എന്നാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.  വീഡിയോ കോൺഫറൻസ് വഴി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

teevandi enkile ennodu para