സി-ആപ്റ്റ് എം.ഡിയുമായി ജലീല്‍ കൂടിക്കാഴ്ച നടത്തി; ജീവനക്കാരെ സ്ഥലംമാറ്റിയതിനു പിന്നിലും ദുരൂഹത ; അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്

Jaihind News Bureau
Monday, September 14, 2020

 

കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ തെളിവ് നശിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മതഗ്രന്ഥത്തേയും വിശ്വാസത്തെയും ജലീല്‍ പരിചയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി-ആപ്റ്റ് എം.ഡിയുമായും മുന്‍ എംഡിയുമായും ജലീല്‍ ഇന്ന് പുലര്‍ച്ചെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണം. സി-ആപ്റ്റ് ജീവനക്കാരെ സ്ഥലംമാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖുർആനെയും  മതവിശ്വാസികളെയും പരിചയാക്കി രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നത്. മത നേതാക്കളെ വിളിച്ച് അദ്ദേഹം സഹായം അഭ്യർത്ഥിക്കുകയാണ്. മത നേതാക്കൾ ന്യായീകരിച്ചാൽ അവരുടെ സമീപനത്തിലും ദുരൂഹതയുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട മതനേതാക്കൾ നിലപാട് മാറ്റണമെന്നും പികെ ഫിറോസ് കോഴിക്കോട് ആവശ്യപ്പെട്ടു.