ജോസ് കെ.മാണി വട്ടപൂജ്യം; സത്യവും നീതിയും ജയിക്കുമെന്ന് പി.ജെ ജോസഫ്

Jaihind News Bureau
Friday, September 11, 2020

 

കൊച്ചി: ജോസ്.കെ.മാണിക്ക് ‘രണ്ടില ചിഹ്നം’ അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പി.ജെ ജോസഫ്. ദൈവം തന്‍റേയും ഒപ്പമുള്ളവരുടെയും കൂടെയുണ്ടെന്നും സത്യവും നീതിയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി വട്ടപ്പൂജ്യമാണ്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ജോസ് പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും പി.ജെ ജോസഫ് പറഞ്ഞു.

അതേസമയം ജോസ്.കെ.മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ ജോസഫിന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വസ്തുതയും തെളിവുകളും പരിശോധിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനമാണിതെന്നായിരുന്നു പി.ജെ. ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.