രാജ്യത്തെ വിദേശ മൂലധന നിക്ഷേപത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായിക വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം ലോക്സഭയിൽ അറിയിച്ചു. വിദേശ നിക്ഷേപത്തിന്റെയും വിദേശ മൂലധന നിക്ഷേപത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ സ്ഥിതിയെ സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2018-2019 സാമ്പത്തിക വർഷത്തെ വിദേശ മൂലധന നിക്ഷേപത്തിലാണ് ഇടിവുണ്ടായിരിക്കുന്നത്. 2017-2018 കാലയളവിൽ 44857 ദശലക്ഷം യു എസ് ഡോളറിന്റെ വിദേശ മൂലധ നിക്ഷേപം ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 44366 ദശലക്ഷം യു എസ് ഡോളർ ആയി കുറഞ്ഞു. എന്നാൽ വിദേശ നിക്ഷേപത്തിൽ വർദ്ധനവുണ്ടായതായും മന്ത്രി കണക്കുകൾ സമേതം നൽകിയ മറുപടിയിൽ ഉണ്ട്.