‘പിണറായിയുടെ പരാമർശം തരംതാണത്’; മൂന്നാംകിട രാഷ്ട്രീയക്കാരന്‍റെ ശൈലിയെന്ന് കെ.സി. ജോസഫ്

 

രാഹുൽ ഗാന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തരംതാണതും മൂന്നാംകിട രാഷ്ട്രീയക്കാരന്‍റെ ശൈലിയുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ നേതാവാണെന്ന കാര്യം പിണറായി വിസ്മരിക്കരുത്. പിണറായി വിജയനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചിട്ടില്ല. മറിച്ച് അദ്ദേഹം ചോദിച്ചത് എന്തുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാളിനോടും ഹേമന്ത് സോറനോടും പിണറായിയോടും വ്യത്യസ്തമായ സമീപനങ്ങൾ ബിജെപിയും മോദിയും സ്വീകരിക്കുന്നത് എന്നാണ്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ പ്രതിഫലനമാണ് പിണറായിയോട് ബിജെപി കാണിക്കുന്ന ഈ സൗമനസ്യമെന്നും കെ.സി. ജോസഫ് പറഞ്ഞു.

Comments (0)
Add Comment