‘പിണറായിയുടെ വ്യക്തിപ്രഭാവം ഊതിവീർപ്പിച്ച ബലൂണ്‍’ : കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Monday, April 5, 2021

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിപ്രഭാവം ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. ചെറുപ്പം മുതലേ ഒരുപാട് ചരിത്രം പഠിച്ചിട്ടുണ്ട്. ഇ.എം.എസ്, എ.കെ.ജി, ഇ.കെ നായനാർ എന്നിവർ ഉൾപ്പെടെ ഒരുപാട് നേതാക്കൾ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നയിച്ചിട്ടുണ്ട്. എന്നാൽ മുന്‍കാലങ്ങളിലൊന്നും ഒരു നേതാവിനേയും ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതായി തനിക്ക് അറിയില്ലെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ഇവിടെ പാർട്ടി അപ്രസക്തമാവുകയും പിആർ വർക്കിലൂടെ ഒരു നേതാവിനെ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയുമാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.