പിണറായിയുടെ 1000 ദിനങ്ങള്‍; 29 രാഷ്ട്രീയ കൊലപാതകങ്ങള്‍; കേരളത്തെ ചോരയില്‍ മുക്കി ഇടതുഭരണം

Jaihind News Bureau
Saturday, February 23, 2019

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ നടന്നത് 29 രാഷ്ട്രീയ കൊലപാതകങ്ങള്‍. ഇടതുമുന്നണി സർക്കാർ ആയിരം ദിവസം ആഘോഷിക്കുമ്പോൾ രാഷ്ട്രിയ എതിരാളികൾ കൊന്നു തള്ളിയത് 29 മനുഷ്യ ജീവനുകളാണ്. വെട്ടിനുറുക്കപ്പെട്ട ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം ചോദ്യങ്ങളാണ് ഉയരുന്നത്. കൊലപാതകങ്ങളിൽ പങ്കില്ല എന്ന സ്ഥിരം പല്ലവി ആവർത്തിക്കുമ്പോഴും സി.പി.എമ്മിനും സർക്കാരിനും ഇക്കാര്യത്തിലെ പങ്ക് വ്യക്തമാണ്. വിമർശനങ്ങളെ നിശബ്ദമാക്കാന്‍ രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുവീഴത്തുകയാണ് പിണറായി സർക്കാരും സി.പി.എമ്മും.

ഈ രോദനങ്ങളാണ് ആയിരം ദിവസം ആഘോഷിക്കുമ്പോൾ പിണറായി സർക്കാർ കേരളത്തിന് നൽകുന്നത്.ഈ രാഷ്ട്രിയ കൊലപാതകങ്ങൾക്ക് സി.പി എമ്മും സർക്കാരും തീർച്ചയായും മറുപടി പറയേണ്ടി വരും. കൊലക്കത്തി രാഷ്ട്രിയത്തിന്റെ വക്താകൾ ആയിരിക്കുകയാണ് പിണറായി സർക്കാർ. കൊന്ന് കൊല്ലവിളിച്ചിട്ട് അമ്മ പെങ്ങമാരെ അനാഥമാക്കുകയാണ് പിണറായി ഭരണം. നിരപരാധികളായ ചെറുപ്പക്കാരുടെ ചോരയ്ക്ക് മുന്നിലാണ് സർക്കാരിന്റെ ആയിരം ദിവസത്തെ നവോത്ഥാനം തീർക്കുന്നത്. നിഷ്ഠുമരായ ടി.പി വധ കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനും കൊടി സുനിയും ഇരട്ട ചങ്കന്റെ തണലിൽ ജയിലിന് പുറത്ത് ജീവിതം ആസ്വദിക്കുന്നു. വെറുപ്പിന്റെ വിദ്വേഷത്തിന്റെ ഉൻമൂലനത്തിന്റെ രാഷ്ടിയത്തിലുടെ കേരളത്തെ ചോരകളമാക്കി പിണറായി സർക്കാർ..

ദേശിയ തലത്തിൽ ബി.ജെ.പി പിന്തുടരുന്ന ഫാസിസ്റ്റ് രാഷ്ട്രിയത്തിന്റെ പിന്തുടർച്ചയാണ് പിണറായി സർക്കാരും സ്വീകരിച്ചത്. അഭിമന്യു വിന്റെ അപദാനങ്ങൾ പാടുന്ന സർക്കാരും പാർട്ടി യു ക്യപേഷിനെയും ശരത് ലാലിനെയും ഷുഹൈബിനെയും സൗകര്യപുർവ്വം വിസ്മരിക്കുന്നു. പാർട്ടി സെക്രട്ടറി ആജ്ഞാപിച്ചത് പോലെ പാടത്ത് പണിക്ക് വരമ്പത്ത് കൂലി ക്യത്യമായി സി.പി.എം പാലികുന്നു സർക്കാർ പിന്തുണയകുന്നു.. രാക്ഷ്ടിയ എതിരാളികളെ കൊന്നത് സി.പി.എമ്മായി തനാൽ അന്വേഷണം പാതി വഴിക്ക് നിലയ്ക്കും. ആയുധങ്ങൾക്ക് പകരം നൻമയുടെ രാഷ്ട്രീയം പറയാൻ കഴിയാത്ത നരോഭജികളായി മാറി സി.പി.എമ്മും പിണറായി സർക്കാരും.

കൊല്ലാനും കൊല്ലിക്കാനും മാത്രമായി മാറുകയാണ് ആയിരം ദിവസം പൂർത്തിയാക്കുന്ന പിണറായി സർക്കാർ.നിഷ്ഠരുമായ കൊലപാതകങ്ങളിൽ കേരളം വിലപിക്കുമ്പോൾ രക്തദാഹം തീർക്കുന്ന സി.പിഎമ്മിനെ സംരക്ഷിക്കുയാണ് പിണറായി സർക്കാർ