ചന്ദ്രശേഖരന്‍ ആരായിരുന്നെന്ന് മേയ് 2 ന് പിണറായിക്ക് മനസിലാകും : കെ.കെ രമ

Jaihind News Bureau
Wednesday, March 17, 2021

 

ടി.പി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മനസിലാകുമെന്ന് കെ.കെ രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകുമെന്നും സിപിഎം അക്രമികളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ വടകരയില്‍ പറഞ്ഞു. മെയ് രണ്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന് എതിരായ വിധിയെഴുത്താകുമെന്ന് വ്യക്തമാക്കുകയായിരുന്നു രമ.