യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനുംസംഘവും തല്ലിച്ചതച്ചത് കണ്ടില്ലെന്ന് മുഖ്യമന്ത്രി; മാധ്യമങ്ങള്‍ക്ക് പ്രത്യേക മനോഭാവമെന്നും വിമര്‍ശനം


കരിങ്കാടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സംഘവും തല്ലിച്ചതച്ചത് കണ്ടില്ലെന്ന് മുഖ്യമന്ത്രി. കൂടെയുള്ള അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരിടത്ത് ഒരാള്‍ ക്യാമറയും തള്ളി വരുന്നത് കണ്ടപ്പോള്‍ അയാളെ ഗണ്‍മാന്‍ അനില്‍ തള്ളി മാറ്റുന്നത് കണ്ടിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലുന്നത് കണ്ടില്ല. സാധാരണ യൂണിഫോമിലുള്ള പോലീസുകാര്‍ കെ.എസ്.യുക്കാരെ തടയുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ക്യാമറ തള്ളിക്കൊണ്ട് തന്റെയടുത്തേക്ക് വന്നയാളെ ഗണ്‍മാന്‍ പിന്നിലേക്ക് തള്ളിമാറ്റുന്നത് സ്വാഭാവികമാണെന്ന് പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പ്രത്യേകതരം മനോഭാവമാണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കുനേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നു. ഈ സമീപനം നിര്‍ഭാഗ്യകരമാണ്. ‘ഒരുപാട് വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടല്ലോ, അതില്‍ ഇയാള്‍ മരിച്ച് കിട്ടാത്തതെന്തെന്ന് ചോദിച്ചവര്‍ ഉണ്ടല്ലോ’യെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തി പറഞ്ഞു.

Comments (0)
Add Comment