‘ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായി’ ; ‘എന്‍റെ കൈയ്യും കാലും തല്ലിയൊടിച്ചു’ : പിണറായിക്കെതിരെ രാഷ്ട്രീയ ഗുരുവി‍ന്‍റെ മകന്‍

Jaihind Webdesk
Sunday, June 20, 2021

പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന്‍ ഷാജി  ഗുരുതര ആരോപണവുമായി രംഗത്ത്. പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പാണ്ട്യാല ഷാജി.
പാർട്ടിക്കെതിരെ സംസാരിച്ചെന്നു പറഞ്ഞാണ് തന്നെ അക്രമിച്ചത്. കയ്യും കാലും തല്ലിയൊടിച്ചു , 1986ല്‍ എം വി രാഘവനൊപ്പം സിപിഎം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായി വിജയനാണെന്ന് പാണ്ട്യാല ഷാജി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടന്ന വിവിധ രാഷ്ട്രിയ അക്രമങ്ങൾ തുറന്ന് പറയുകയാണ് ഷാജി.പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പാണ്ട്യാല ഷാജി പറഞ്ഞു. പാർട്ടിക്കെതിരെ സംസാരിച്ചെന്നു പറഞ്ഞാണ് തന്നെ അക്രമിച്ചത്.കയ്യും കാലും തല്ലിയൊടിച്ചു , ഒന്നര വർഷം കിടപ്പിലായിരുന്നു. സ്വന്തമായി ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് താനിപ്പോൾ. പിണറായി വിജയൻ ഗ്യാംസ്റ്റര്‍ നേതാവാണ്. തന്നെ സിപിഎമ്മുകാർ മർദിച്ചത് പിണറായിയുടെ ശത്രുത കാരണമാണ്. ഒന്നേകാല്‍ വർഷമാണ് മർദനമേറ്റ് താൻ ആശുപത്രിയില്‍ കിടന്നത്. കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ പിണറായി വിജയനെ കാണില്ലെങ്കിലും ഗൂഢാലോചനകളില്‍ അദ്ദേഹം ഉണ്ടാകുമെന്നും ഷാജി പറഞ്ഞു.

ആശയങ്ങൾക്ക് പകരം പിണറായി വിജയൻ ആയുധമെടുത്തതിന്‍റെ ഇര താൻ മാത്രമല്ല. 1986ല്‍ എംവി രാഘവനൊപ്പം സിപിഎം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായി വിജയനാണെന്നും ഷാജി പറഞ്ഞു. മറ്റു ചില കേസുകളിലും പിണറായിക്ക് പങ്കുണ്ട്. പിണറായി എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍, നല്ല ക്വാളിറ്റി എന്തെങ്കിലുമുണ്ടെങ്കില്‍ എന്‍റെ അച്ഛനില്‍ നിന്ന് ലഭിച്ചതാണ്. പിണറായി വിജയൻ എന്ത് വിഷയത്തെയും വ്യക്തിപരമായേ കാണൂ. രാഷ്ട്രീയമായി കാണില്ല. 1986ല്‍ സിഎംപിയിൽ വന്നതോടെ പിണറായിയുമായുള്ള അകല്‍ച്ച പൂര്‍ണമായതായും ഷാജി പറഞ്ഞു.