അന്തസ് ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് എതിരായ വിമർശനം തിരുത്തണം; പിണറായി വിജയൻ ബിജെപിയുടെ അടിമ: കെ. സുധാകരൻ

 

കണ്ണൂർ: രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ അടിമയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. ബിജെപി പറയുന്നിടത്താണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ കുടുംബത്തെ പറയാൻ പിണറായിക്ക് എന്ത് അർഹതയാണുള്ളത്.

രാഹുൽ ഗാന്ധിക്ക് എതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം മിമിക്രി കളിക്കുന്ന കുട്ടികളുടേത് പോലെയാണ്. പിണറായിയുടെ ഊരി പിടിച്ച വാളിന്‍റെ കഥ വെറും പൊങ്ങച്ചം മാത്രം. കേരളത്തിലെ 20 ൽ 20 സീറ്റും യുഡിഎഫ് നേടും. അന്തസ് ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് എതിരായ വിമർശനം മുഖ്യമന്ത്രി തിരുത്തണമെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Comments (0)
Add Comment