പിണറായി വിജയൻ ഭീരുവായ രാഷ്ട്രീയ നേതാവ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, February 6, 2020

പിണറായി വിജയൻ ഭീരുവായ രാഷ്ട്രീയ നേതാവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പന്തീരാങ്കാവ് കേസിലെ നിലപാട് മാറ്റം ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎയിൽ പിണറായിയുടെ നിലപാടിന് വിശ്വാസ്യതയില്ല. ബെഹറയാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. ബെഹറക്ക് ഇപ്പോഴും കേന്ദ്ര ബി ജെ പി നേതൃത്വവുമായി ഇപ്പോഴും നല്ല ബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അഴിമതിയോട് സന്ധിയില്ല. ഏത് അന്വേഷണവും നടക്കട്ടെയെന്നും മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്താനുള്ള സിപിഎം നീക്കം ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

teevandi enkile ennodu para