ഒന്നാം പിണറായി സർക്കാർ ഖജനാവില്‍ നിന്ന് കേസുകള്‍ നടത്താന്‍ ചിലവഴിച്ചത് 18 കോടി രൂപ

Jaihind Webdesk
Thursday, July 22, 2021

ഒന്നാം പിണറായി  സര്‍ക്കാരിന്‍റെ കാലയളവലില്‍ രാജ്യത്തെ വിവിധ കോടതികളില്‍ സര്‍ക്കാരിനായി കേസ് നടത്താന്‍ 18,97,89,823 രൂപ ചിലവഴിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാരിനായി കേസുകള്‍ നടത്താന്‍ പുറമെ നിന്നും നിയോഗിച്ച അഭിഭാഷകരുടെ ഫീസിനത്തിലാണ് ഇത്രയും രൂപ ചിലവഴിച്ചതെന്നും കെ.കെ.രമയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

പ്രത്യേക നിയമ വിഷയങ്ങളില്‍ അവഗാഹവും പ്രവര്‍ത്തന പരിചയവുമുള്ള അഭിഭാഷകര്‍ക്കായാണ് ഇത്രയും ഫീസ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.