ക്യാപ്റ്റൻ നിലംപരിശായി ; തൃക്കാക്കരയിലെ പരാജയം മുഖ്യമന്ത്രിയുടേത്: കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, June 3, 2022

തൃക്കാക്കരയിലെ പരാജയം മുഖ്യമന്ത്രിയുടേതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധകരൻ എം പി. ക്യാപ്റ്റൻ നിലം പരിശായി . സർക്കാരിന്‍റെ  വിലയിരുത്തലിൽ പിണറായി പരാജയപ്പെട്ടു. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനം ആണ് തൃക്കാക്കരയിൽ കണ്ടത്.തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചരണം നയിച്ചത് .അന്തസ്സും അഭിമാനവും ഉണ്ടങ്കിൽ പിണറായി രാജി വെക്കണം ജനഹിതം മാനിച്ച് രാജി വെക്കണമെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.