‘നരനായാട്ട് നടത്തി നിശബ്ദരാക്കാമെന്ന് പിണറായി പൊലീസ് കരുതേണ്ട, ഭരണം ഫിക്സഡ് ഡെപ്പോസിറ്റ് അല്ല ; ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുംവരെ സമരം തുടരും’ : ഷാഫി പറമ്പില്‍

Jaihind News Bureau
Saturday, August 29, 2020

 

പിണറായി സർക്കാരിന്‍റെ കൊള്ളയ്ക്കും അഴിമതിക്കുമെതിരെ നടത്തുന്ന സമരങ്ങളെ നരനായാട്ട് നടത്തി നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് പൊലീസിനോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. തട്ടിപ്പ് കേസുകളിലെയും കുറ്റകൃത്യങ്ങളിലെയും പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് പിണറായി പൊലീസെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ഭരണം ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസ്, വാളയാർ, പാലത്തായി, പി.എസ്.സി തട്ടിപ്പ്, പ്രളയതട്ടിപ്പ് തുടങ്ങിയ വിവിധ കേസുകളില്‍ പ്രതികളെ സഹായിക്കാന്‍ കൂട്ടുനിന്ന പൊലീസിന്‍റെ നിലപാട് എണ്ണിപ്പറഞ്ഞാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സ്വപ്നയ്ക്ക്‌ ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ പോലീസ്,
വാളയാറിലെ സഹോദരിമാരുടെ ഘാതകരെ രക്ഷപ്പെടുത്തിയ പോലീസ്,
പാലത്തായിയിലെ പിഞ്ചു കുഞ്ഞിന് നീതി നിഷേധിച്ച പോലീസ്,
PSC തട്ടിപ്പിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യത്തിൽ ഇറങ്ങാൻ കുറ്റപത്രം കൊടുക്കാത്ത പോലീസ്,
പ്രളയ തട്ടിപ്പിലെ പ്രതികൾക്ക് കൂട്ടുനിന്ന പിണറായി വിജയന്‍റെ പോലീസ്

സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നരനായാട്ട് നടത്തി നിശബ്ദരാക്കാമെന്ന് വ്യാമോഹിക്കേണ്ട.
ഭരണം fixed deposit അല്ല.
ചോദ്യങ്ങൾക്കുത്തരം ലഭിക്കും വരെ സമരം തുടരും.
സമര ഭടന്മാർക്ക് അഭിവാദ്യങ്ങൾ.

teevandi enkile ennodu para