ബിജെപി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു; സിപിഎമ്മിന്‍റേത് ചിഹ്നം സംരക്ഷിക്കാനുള്ള ശ്രമം മാത്രമെന്ന് ഷിബു ബേബി ജോണ്‍

 

കൊല്ലം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ബിജെപി ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി കാവി ആകുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎം നടത്തുന്നത് ചിഹ്നം സംരക്ഷിക്കുന്നതിനുള്ള ശ്രമം മാത്രമാണെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.

Comments (0)
Add Comment