പിണറായി സർക്കാർ മോദി സർക്കാരുമായി ചേർന്ന് തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നു: എം.എം. ഹസന്‍

 

തിരുവനന്തപുരം: പിണറായി സർക്കാർ മോദി സർക്കാരുമായി ഒത്തുചേർന്ന് തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. ഐഎൻടിയുസി തൊഴിലാളികൾ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെയ് ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി നിയമങ്ങൾ അട്ടിമറിച്ച് അദാനിമാരുടെയും അംബാനിമാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങൾ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി. കേരളത്തിൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷനുകൾ പോലും സർക്കാർ നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് ഐഎൻടിയുസിയുടെ മെയ് ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം. ഹസന്‍.

രണ്ടു ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മോദി പരിഭ്രാന്തനായി കഴിഞ്ഞു. സർവ്വരാജ്യ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐഎന്‍ടിയുസി സംഘടിപ്പിച്ച മെയ് ദിന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണി ചേർന്നു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായാണ് തൊഴിലാളി റാലി പാളയം ആശാൻ സ്ക്വയറിൽ നിന്നും ആരംഭിച്ചത്. ഐഎൻടിയുസിയുടെ മെയ് ദിന റാലി സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു.

Comments (0)
Add Comment