‘മോദിക്ക് പിഐബി പോലെയാണ് പിണറായിക്ക് പിആർഡി’; കേരളത്തില്‍ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താന്‍ നീക്കമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 20, 2020

 

തിരുവനന്തപുരം: കേരളത്തിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താന്‍ നീക്കമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. നരേന്ദ്ര മോദിക്ക് പിഐബി പോലെയാണ് പിണറായി വിജയന് പിആർഡി എന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ സെബർ ആക്രമണത്തില്‍ സർക്കാർ നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് 160 പേരെ സസ്പെന്‍ഡ് ചെയ്ത നാടാണിത്. മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും കൂച്ചുവിലങ്ങിടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് രാജീവ് ഗാന്ധി അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

teevandi enkile ennodu para