‘ജനം തള്ളിക്കളഞ്ഞ സർക്കാരാണ് പിണറായിയുടേത്, തുടരാന്‍ അർഹതയില്ല’: രമേശ് ചെന്നിത്തല

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠം പഠിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാരണഭൂതനെ ആരും ചോദ്യം ചെയ്യരുതെന്നും അതിനൊക്കെ മുകളിലാണ് പിണറായി എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ജനങ്ങള്‍ തള്ളിക്കളഞ്ഞ സർക്കാരാണ് പിണറായി വിജയന്‍റേത്, ധാർമ്മികമായി തുടരാന്‍ യാതൊരു അർഹതയുമില്ല. മതേതര വാദിയായ ഷാഫി പറമ്പിലിനെ മോശക്കാരനാക്കാനുള്ള ശ്രമം ജനങ്ങൾ തള്ളിയെന്നും പാലക്കാട് യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Comments (0)
Add Comment