വെനീസ്‌ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി മലയാളിയുടെ ഹ്രസ്വചിത്രം; ‘പില്ലോ നത്തിംഗ് ബട്ട് ലൈഫ്’ന് മികച്ച പ്രതികരണം

Jaihind News Bureau
Tuesday, August 18, 2020

 

വെനീസ് ഇന്‍റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധേയമായി ഫ്രാൻസിസ്‌ ജോസഫ്‌ ജീരയുടെ ‘പില്ലോ നത്തിംഗ് ബട്ട് ലൈഫ്’ ഹ്രസ്വചിത്രം.  പുതുമുഖ സംവിധായകരുടെ  വിഭാഗത്തിൽ ചിത്രം ഹോണറബിൾ മെൻഷൻ നേടി. സൈക്കോളജിക്കൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം ഇന്ത്യയിലും ന്യൂസിലന്‍റിലുമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

ഇമ്മാനുവൽ, സെക്കൻഡ്‌ ഷോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അനിൽ ആന്‍റോയാണ്‌ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. അസ്കർ അമീർ, ആനന്ദ്‌ ബാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നു. സുദീപ് പലനാട് സംഗീതവും കണ്ണൻ പട്ടേരി ഛായാഗ്രഹണവും അനീഷ്‌ അച്ചുതൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച വ്യക്തിയാണ് ഫ്രാൻസിസ്‌ ജോസഫ്‌ ജീര.

 

 

teevandi enkile ennodu para