സിപിഎം ചാനല്‍ അടിച്ചത് സെല്‍ഫ് ഗോളെന്ന് മഹാരാഷ്ട്ര പിസിസി സെക്രട്ടറി ജോജോ തോമസ്

Jaihind News Bureau
Monday, August 3, 2020

സിപിഎം ചാനല്‍ അടിച്ചത് സെല്‍ഫ് ഗോളെന്ന് മഹാരാഷ്ട്ര പിസിസി സെക്രട്ടറി ജോജോ തോമസ്. ഗുഡ്‌വിൻ തട്ടിപ്പ് പ്രതികൾക്ക് സിപിഎം നേതാക്കളുമായി അടുത്ത ബദ്ധം ഉണ്ടന്ന ആരോപണവും, ഫോട്ടോയും പുറത്തു വന്നതോടെ കോൺഗ്രസ് ബി.ജെപി നേതാക്കൾക്കും ഗുഡ്‌വിൻ തട്ടിപ്പുകാരുമായി ബന്ധം ഉണ്ടെന്ന് കാണിക്കുന്നതിനായി പാർട്ടി ചാനല്‍ ചില ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഈ ഫോട്ടോകളിൽ കാണിക്കുന്ന പരിപാടി സിപിഎം പാർട്ടി ചാനല്‍ തന്നെ മുംബൈയില്‍ നടത്തിയ പരിപാടിയുടേതാണെന്നും ആ പരിപാടിയിലേയ്ക്ക് ക്ഷണിച്ചതും പരിപാടി സംപ്രേഷണം ചെയ്തതും പാർട്ടി ചാനല്‍ തന്നെയായിരുന്നുവെന്നും ജോജോ തോമസ് പറയുന്നു. മുഖ്യസ്പോൺസർമാരായ ഗുഡ്‌വിൻ തട്ടിപ്പു ബ്രദേഴ്സുമായി വേദിയിലെടുത്ത ചിത്രം തന്നെയെടുത്ത് പ്രചരണം നടത്തുന്നത് ഉളുപ്പില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി ചാനല്‍ തന്നെ നടത്തിയ പരിപാടിയുടെ ചിത്രം പ്രചിരിപ്പിച്ചത് ഇപ്പോള്‍ സിപിഎമ്മുകാർക്ക് തിരിച്ചടിയായിരിക്കുകയാണ്.

മുംബൈയിലെ ജയിലിൽ കഴിയുന്ന ഗുഡ്‌വിൻ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് പ്രതികൾക്ക് കേരളത്തിലെ സ്വർണ കള്ളകടത്തുകാരുമായി ഏതെങ്കിലും തരത്തിൽ. ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം താന്‍ കഴിഞ്ഞ മാസം തന്നെ ഉന്നയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുബൈയിൽ ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ മലയാളികളുടെ സമ്പാദ്യം തട്ടിപ്പറിച്ച ഗുഡ്‌വിൻ ജ്വല്ലറി ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി തുക നഷ്ടപ്പെട്ടവർക്ക് തിരിച്ച് നൽകണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് നിരവധി തവണ പരാതി നൽകിയിട്ടും കേരളാ സർക്കാർ പ്രശ്നത്തിൽ ഇടപെട്ടില്ലന്നാണ് മനസിലാവുന്നത്. കേരളാ സർക്കാറിനെ പ്രതിനിധിക്കുന്ന നോർക്കയും , ലോക കേരളസഭയും മറ്റും ഇക്കാര്യത്തിൽ ഒട്ടും ഉത്തരവാദിത്വം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

മുംബൈയിലെ ജയിലിൽ കഴിയുന്ന ഗുഡ്‌വിൻ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് പ്രതികൾക്ക് കേരളത്തിലെ സ്വർണ കള്ളകടത്തുകാരുമായി ഏതെങ്കിലും തരത്തിൽ. ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ജൂലൈ9 നു തന്നെ ഉന്നയിച്ചിരുന്നു.
ഗുഡ്‌വിൻ തട്ടിപ്പ് പ്രതികൾക്ക്
സിപിഎം നേതാക്കളുമായി അടുത്ത ബദ്ധം ഉണ്ടന്ന ആരോപണവും, ഫോട്ടോയും ജയ്ഹിഹിന്ദ് ചാനലിലൂടെ പുറത്തു വന്ന ഉടനെ മുംബൈയിലെ സിപിഎം പ്രവർത്തകർ എനിക്കെതിരെ വ്യാപകമായി ചില ഫോട്ടോകൾ പ്രചരിപ്പിക്കുന്നുണ്ട്, ഈ ചിത്രം കൈരളി ചാനൽ കോൺഗ്രസ് ബി.ജെപി, നേതാക്കൾക്കും ഗുഡ്വിൻ തട്ടിപ്പുകാരുമായി ബദ്ധം ഉണ്ടെന്ന് കാണിക്കുന്നതിന് പുറത്തുവിട്ട ഫോട്ടോകളിൽ ഉൾപ്പെട്ടതാണ്.
ഞാനിന്നു വരെ ഗുഡ് വിൻ നടത്തിയ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.
സിപിഎം ചാനലായ കൈരളിയുടെ മുംബൈ ചീഫ് ‘നേത്യത്വം കൊടുക്കുന്ന കുട്ടികളുടെ പരിപാടിയിൽ ക്ഷണിച്ചു വരുത്തി മുഖ്യസ്പോൺസർമാരായ ഗുഡ് വിൻ തട്ടിപ്പു ബ്രദേഴ്സുമായി വേദിയിലെടുത്ത ചിത്രം തന്നെയെടുത്ത് പ്രചരണം നടത്തുന്നത് ഉളുപ്പില്ലായ്മയാണ്.
ഈ പരിപാടി നടത്തിയതും ടെലികാസ്റ്റ് ചെയ്തതും ‘കൈരളി ടിവിയാണ്
മുബൈയിൽ ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ മലയാളികളുടെ സമ്പാദ്യം തട്ടിപ്പറിച്ച ഗുഡ്വിൻ ജ്വല്ലറി ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി തുക നഷ്ടപ്പെട്ടവർക്ക് തിരിച്ച് നൽകണം .
നിരവധി തവണ പരാതി നൽകിയിട്ടും കേരളാ സർക്കാർ പ്രശ്നത്തിൽ ഇടപെട്ടില്ലന്നാണ് മനസിലാവുന്നത്
കേരളാ സർക്കാറിനെ പ്രതിനിധിക്കുന്ന നോർക്കയും , ലോക കേരളസഭയും മറ്റും ഇക്കാര്യത്തിൽ ഒട്ടും ഉത്തരവാദിത്വം കാണിച്ചില്ല,
ഇത് കേവലം ഒര് സാമ്പത്തീക തട്ടിപ്പല്ല , ഇതിൽ രാഷ്ട്രീയവും കാണേണ്ടതില്ല.
നിക്ഷേപകരെ സംഘടിപ്പിച്ചുകൊണ്ട് യോഗങ്ങൾ നടത്തുകയും, മുംബൈയിലെ ഗുഡ്‌വിൻ ജ്വല്ലറി സ്ഥാപനങ്ങൾക്ക് മുന്നിൽ നിക്ഷേപകരെ വിളിച്ചുവരുത്തുകയും ,അവരുടെ പരാതികൾ പൊലീസിന് സമർപ്പിക്കുവാൻ അവസരമൊരുക്കികൊണ്ട് ആദ്യമായി പൊതുജനമദ്ധ്യത്തിലിറങ്ങിയത് ഞങ്ങളായിരുന്നു.
കേരളത്തിലെ
സ്വർണ്ണ കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വരുകയും മഹാരാഷ്ട്രട്രയിലേക്ക് അന്വഷണം. നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ
തട്ടിപ്പു നടത്തി ജയിലിൽ കഴിയുന്ന ഗുഡ്വിൻ കേസ് കൂടി എൻഐഎ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.