ഫോണ്‍ വിളി വിവാദം : എ.കെ ശശീന്ദ്രനെതിരെ പരാതിക്കാരി ഇന്ന് കോടതിയില്‍ മൊഴി നല്‍കും

Jaihind Webdesk
Wednesday, July 28, 2021

 

കൊല്ലം : കുണ്ടറ പീഡന ശ്രമ കേസ് ഒത്തുതീർപ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട വിഷയത്തില്‍ പരാതിക്കാരി  ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്ന് മുമ്പാകെയാണ് മൊഴി നൽകുക. കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്ന ജി പത്മാകരൻ നടത്തിയ പീഡനശ്രമം ഒതുക്കിത്തീർക്കാൻ മന്ത്രി ഇടപെട്ടു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ അച്ഛനെ മന്ത്രി നേരത്തെ ഫോണിൽ വിളിച്ച് കേസ് ഒത്തു തീർപ്പാക്കാൻ നടത്തിയ സംഭാഷണം പുറത്തുവന്നിരുന്നു. മന്ത്രിക്കെതിരെ ഗവർണർക്കും അടുത്ത ദിവസം പെൺകുട്ടി പരാതി നൽകും.