മോദി എന്ന പ്രാഞ്ചിയേട്ടനും പിന്നെ പുരസ്കാരം നല്‍കിയ ഗെയ് ലും

Jaihind Webdesk
Tuesday, January 15, 2019

Philip-Kotler-award-Modi

വേൾഡ് മാർക്കറ്റിങ്ങ് സമ്മിറ്റ് ഇന്ത്യയുടെ പ്രഥമ ഫിലിപ്പ് കോട്ട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നൽകിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിന്‍റെ ചെലവുകൾ വഹിച്ചതാകട്ടെ പൊതുമേഖല സ്ഥാപനമായ ഗെയ്‌ലും ബാബാരാംദേവിന്‍റെ പതഞ്ജലിയും ബിജെപി എം പി രാജീവ് ചന്ദ്രശേഖറിന് കൂടി പങ്കാളിത്തമുള്ള റിപബ്ലിക് ടി വിയും നിരവധി സ്വകാര്യ കമ്പനികളും ചേര്‍ന്ന്. ഇത് ദുരൂഹത ഉയര്‍ത്തുന്നതും മോദിയെ പൊക്കിക്കാട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ്. ഇത് മലയാളത്തിലെ രഞ്ജിത് ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ പ്രാഞ്ചിയേട്ടനെ അനുസ്മരിപ്പിക്കുന്നതാണ്.

The-wire-modi-award

ഇന്നലെയാണ് ഡല്‍ഹിയിൽ നടന്ന ഡബ്ല്യുഎംഎസ് 2018 സമ്മിറ്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിലിപ്പ് കോട്ട്‌ലർ പുരസ്‌കാരം നൽകിയത്. ഇത് ഒട്ടേറെ സംശയങ്ങളും ദുരൂഹതയും ഉയര്‍ത്തുന്നുവെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യവിതരണ മേഖലയിലെ സ്ത്യുർഹമായ സേവനങ്ങളും നേട്ടങ്ങളും മുൻനിർത്തി വേൾഡ് മാർക്കറ്റിങ്ങ് സമ്മിറ്റിന്‍റെ സ്ഥാപകരിൽ ഒരാളും മാർക്കറ്റിങ്ങ് മാനേജ്‌മെന്‍റ് ഗുരുവുമായ ഫിലിപ്പ് കോട്ടലറുടെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിരുന്നത്. സൗദി അറേബ്യ, പലസ്തീൻ, ദക്ഷിണ കൊറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും യുഎനിനും നൽകിയ അവാർഡുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന അധികൃതർ നരേന്ദ്രമോദിക്ക് നൽകിയ അവാർഡിനെ കുറിച്ചുള്ള വിവരങ്ങൾ മറച്ച് വെക്കുന്നതായി ദി വയർ പറയുന്നു. പുതിയ കോട്ട്‌ലർ പുരസ്‌ക്കാരത്തെ സംബന്ധിച്ച് ഡബ്ല്യുഎംഎസ് 2018 ദില്ലി സമ്മിറ്റിന്‍റെയോ മാതൃസംഘടനയായ ഡബ്ല്യു എം എസിന്‍റെയോ വെബ്‌സൈറ്റുകളിലും സൂചനകളില്ല എന്നതും സംശയം ബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാറിന്‍റെ വാർത്താകുറിപ്പിലും പുതിയ അവാർഡ് നിശ്ചയിച്ച ജൂറി അംഗങ്ങളെ കുറിച്ചോ അവാർഡ് ഏർപ്പെടുത്തിയ യഥാർത്ഥ സംഘടനയെ കുറിച്ചോ ഒന്നും പറയുന്നില്ല.

Modi-appreciated

പുരസ്‌ക്കാര വിതരണത്തിന് തൊട്ട് പിന്നാലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ , സ്മൃതി ഇറാനി , മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് തുടങ്ങിയവർ പ്രധാനമന്ത്രിയെ ആശംസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയും ശ്രദ്ധേയമായി. കേന്ദ്ര വാർത്താവിതരണ മന്ത്രി രാജവർദ്ധൻ റാത്തോർ ഇന്ത്യാക്കാർക്കെല്ലാം അഭിമാനിക്കാവുന്ന ദിവസമെന്നും പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്‌ക്കാരത്തെ അതിവിശിഷ്ട നേട്ടമെന്നുംവിശേഷിപ്പിച്ചു. 2017ൽ അലിഗഡിൽ രൂപീകരിച്ച സസ്ലെൻസ് റിസർച്ച് ഇൻസ്റ്റിറ്റിയുട്ട് എന്ന് കമ്പനിയും കോട്ട്‌ലർ ഇംപാക്ട് എന്ന കമ്പനിയും ഡബ്ല്യുഎംഎസുമായി മൂന്ന് വർഷം ഇന്ത്യയിൽ വെച്ച് സമ്മിറ്റ് നടത്താമെന്ന കരാറിലെത്തി.സസ്ലെൻസിന്‍റെ സ്ഥാപകനായ തൗസീഫ് സിയാ സിദ്ധിഖി അവാർഡ് തീരുമാനിച്ച ജൂറിയെ കുറിച്ചോ മാനദണ്ഡങ്ങളെ കുറിച്ചോ വിശദമാക്കാതെ പ്രതികരിച്ചത് രഹസ്യസ്വഭാവമുള്ള അവാർഡ് എന്നാണ് എന്നും ദി വയർ പറയുന്നു.