അഡ്വ. പി ജി മനു കൊല്ലത്തെ വസതിയില്‍ മരിച്ച നിലയില്‍

Jaihind News Bureau
Sunday, April 13, 2025

അഡ്വ. പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. മുന്‍ സീനിയര്‍ ഗവ. പ്ലീഡറും എന്‍ഐഎ അഭിഭാഷകനും ആയിരുന്നു അഡ്വ. പി.ജി. മനു. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോള്‍ ഇരയായ വാദിയെ മനു പീഡിപ്പിച്ചുവെന്നാണ് മനുവിന് എതിരേ ഉയര്‍ന്ന പരാതി. യുവതിയുടെ പരാതിയില്‍ സുപ്രീംകോടതിവരെ ജാമ്യാപേക്ഷയ്ക്കായി ശ്രമിച്ചെങ്കിലും അതു നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ കീഴടങ്ങി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്

കേസില്‍ ജാമ്യത്തിലായിരിക്കെയാണ് മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്