ഇന്ധന ടാങ്കർ മറിഞ്ഞു ; പെട്രോള്‍ മുഴുവന്‍ നാട്ടുകാർ കടത്തി

Jaihind Webdesk
Friday, June 18, 2021

മുംബൈ: മഹാരാഷ്ട്രയിലെ ശിവപുരിയില്‍ പെട്രോളുമായി വന്ന ടാങ്കർലോറി തലകീഴായി മറിഞ്ഞു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കന്നാസുകളും കുപ്പിയുമായി ടാങ്കറിലെ പെട്രോൾ പരമാവധി ഊറ്റി. ഇതിനിടയില്‍ ലോറിഡ്രൈവറെ രക്ഷിക്കാന്‍ ആരും  ശ്രമിച്ചില്ല.  ഗ്വാളിയോറിൽ നിന്ന് ഷേപുരിയിലേക്ക് പോകുകയായിരുന്നു ടാങ്കർ അമിതവേഗതയിലായിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും പരമാവധി പെട്രോളും  നാട്ടുകാർ കൊണ്ട് പോയി. ശിവപുരിയിൽ ലിറ്ററിന് 106 രൂപയാണ് പെട്രോളിന് വില. ടാങ്കർ മറിഞ്ഞതറിഞ്ഞ് അടുത്തുള‌ള ഗ്രാമത്തിൽനിന്ന് വരെ ആളുകളെത്തി ഇന്ധനം മോഷ്‌ടിച്ച് കൊണ്ടുപോയി.