വിലകയറ്റിക്കൊല്ലുന്ന സര്‍ക്കാര്‍:പെട്രോള്‍ വില 75ലേക്ക്; ഡീസലിന് 71

Jaihind Webdesk
Monday, January 21, 2019

പെട്രോളിന്റെ വിലയില്‍ കുതിച്ചുകയറ്റം തുടര്‍ച്ചയായ 12ാം ദിനവും തുടരുന്നു. പെട്രോളിന്റെ വില ലിറ്ററിന് 74 കടന്നു. ഡീസല്‍ ലിറ്ററിന് 26 പൈസയാണ് കൂടിയത്. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 74 രൂപ കടന്നു. ഡീസല്‍വില ഇന്നലെ തന്നെ 70 രൂപ കടന്നിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്ന് രൂപ 64 പൈസയുമാണ് വര്‍ധിച്ചത്.  കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 9 പൈസയായി. ഡീസലിന് 69 രൂപ 29 പൈസയായും ഉയര്‍ന്നു. 74.39 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തുളള വില. ഡീസലിന് 70 രൂപ 63 പൈസയും.  അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.48 ഡോളറായി.