ഇന്ധനവില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസ

Jaihind Webdesk
Sunday, May 23, 2021

 

തിരുവനന്തപുരം : ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 37 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്.