ഇരുട്ടടി തുടര്‍ന്ന് കേന്ദ്രം; തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

Jaihind News Bureau
Tuesday, June 16, 2020

തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയിൽ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്. ലോക്ഡൗണ്‍ ദുരിതത്തിലകപ്പെട്ട ജനങ്ങള്‍ക്ക് ഇരുട്ടടിയായാണ്‌ ഇന്ധന വിലയുടെ കുതിപ്പ്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 77 കടന്നു. 71 രൂപ 29 പൈസയാണ് ഡീസൽ വില.