ഇന്ധനവില വീണ്ടും കൂടി ; ഇരുട്ടടി

Jaihind News Bureau
Monday, January 18, 2021

തിരുവനന്തപുരം : ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയുമാണ് പുതിയ വില. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്.