ലാവലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

Jaihind Webdesk
Monday, April 5, 2021

എസ്എൻസി ലാവലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ ഫ്രാന്‍സിസ്. അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാണ് കോടതിയില്‍ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നത്.