കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Friday, July 30, 2021

തൃശ്ശൂർ  : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ പൊറത്തിശ്ശേരി സ്വദേശിയുമായ എം. വി സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കൾ പ്രതികളായ കേസ് രാഷ്ട്രീയസമ്മർദ്ദം മൂലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിയില്‍ ആരോപിക്കുന്നു.

ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വൻ സാമ്പത്തികത്തട്ടിപ്പായതിനാൽ സിബിഐയ്ക്കോ എൻഫോഴ്സ്മെന്റിനോ കേസ് കൈമാറണം. അന്വേഷണത്തിൽ കോടതി മേൽനോട്ടമുണ്ടാകണമെന്നും ആവശ്യം. ഹർജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.