പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. പെഷവാർ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. രാജ്യദ്രോഹ കേസിലാണ് പാകിസ്ഥാന്റെ മുൻ സൈനിക മേധാവി കൂടിയായിരുന്ന മുഷറഫിന് ശിക്ഷ പ്രസ്താവിച്ചത്. 2007ൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2013ലാണ് വിചാരണ ആരംഭിച്ച കേസിൽ 2014ഓടെ മുഷറഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു.
1999 മുതൽ 2008 വരെ പാക് പ്രസിഡന്റായിരുന്ന മുഷറഫ് ഇപ്പോൾ അറസ്റ്റ് ഭയന്ന് രാജ്യം വിട്ട് ദുബായിലാണ്.
അതേസമയം, വിധിയ്ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ കോടതിയിൽ എതിർത്തിരുന്നു. വിധിയിൽ ഭേദഗതി വരുത്തണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.