കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

 

കണ്ണൂര്‍: കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മാവിലായി മുണ്ടല്ലൂർ സ്വദേശി സി.കെ. സാൻലിത്താണ് പിടിയിലായത്. ടൗൺ എസ്ഐ സവ്യസാചിയുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. 3.88 ഗ്രാം മയക്കു മരുന്നാണ് സാന്‍ലിത്തില്‍ നിന്നും പോലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Comments (0)
Add Comment