ശബരിമല യുവതി പ്രവേശനം : കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ അനുമതി നിഷേധിച്ചു

Monday, November 12, 2018

Sabarimala-Police

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നൽകിയ അപേക്ഷയിലാണ് തീരുമാനം.

കോടതിയലക്ഷ്യമല്ല ഇവരുടെ നടപടിയെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത്.  മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ആകില്ല എന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി, എ വി വർഷ എന്നിവർ നൽകിയ അപേക്ഷയിലാണ് തീരുമാനം.