കുട്ടികള്‍ക്കുള്ള കോവാക്സിന്‍റെ ക്ലിനിക്കൽ പരിശോധനയ്ക്ക് അനുമതി

Jaihind Webdesk
Wednesday, May 12, 2021

 

ന്യൂഡൽഹി: കുട്ടികള്‍ക്കുള്ള കോവാക്സിന്‍റെ ക്ലിനിക്കൽ പരിശോധനയ്ക്ക് അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അനുമതി നൽകിയത്.

കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയിലെ വിദഗ്ധ സമിതി അനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.