പെരിയ കൊലപാതകം: കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കും പങ്ക്; അന്വേഷണം വ്യാപിപ്പിക്കണമെന്ന് കെ സുധാകരന്‍ എംപി

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതകത്തില്‍ കണ്ണൂർ സിപിഎമ്മിലേക്ക് അന്വേഷണം എത്തിച്ചേരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. പെരിയ കേസ് അന്വേണം പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്. കേസ് ഇനിയും ഉയരങ്ങളിലേക്ക് പോകാനുണ്ട്. പെരിയ കേസിൽ കൂടുതൽ പേർ പ്രതികളാവാനുണ്ടെന്നും കെ സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു.

ശാസ്താ മധുവിന്‍റെ വാഹനമാണ് കൊല നടത്താന്‍ ഉപയോഗിച്ചത്. അയാളാണ് സൂത്രധാരൻ. ഇനിയും കൂടുതൽ പ്രതികൾ ഉണ്ട്. കണ്ണൂരുമായി കൊലപാതകത്തിന് ബന്ധമുണ്ട്. കൊല്ലാനും കൊല്ലിക്കാനുമുള്ള എല്ലാ സഹായവും ചെയ്തവർ കണ്ണൂരിലുണ്ട്. കണ്ണൂരിലെ സിപിഎം നേതാക്കൾക്കും കൊലപാതകത്തില്‍ പങ്കുണ്ട്. അന്വേഷണം കണ്ണൂരിലേക്ക് വ്യാപിപ്പിക്കണമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

നിയമ പോരാട്ടത്തിലൂടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം നേടി എടുത്തത്. കേരളത്തിലെ സിപിഎമ്മിൻ്റെ ബി ടീമാണ് ബിജെപിയെന്നും കെ സുധാകരന്‍ എംപി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment