സര്‍ക്കാര്‍ തെളിവ് നശിപ്പിക്കുന്നു; കേസ് സി.ബി.ഐക്ക് കൈമാറുന്നില്ല; കോടതിയലക്ഷ്യ ഹര്‍ജിയുമായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം

Jaihind Webdesk
Wednesday, October 23, 2019

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യഹര്‍ജിയുമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുബം. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് രേഖകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്ന് കാണിച്ചാണ് കുടുംബം ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുകായാണെന്നും ഹര്‍ജിയില്‍ പറയുന്നു. പെരിയ ഇരട്ടക്കൊലപാതകേസിലെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടിരുന്നു കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്, കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.