പെരിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി പരിഗണിക്കും

Jaihind News Bureau
Monday, October 26, 2020

 

കൊച്ചി: പെരിയ ഇരട്ടക്കൊലകേസ് സിബിഐ അന്വേഷത്തിന് വിട്ടത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ സിബിഐക്കും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. സിബിഐ മറുപടി സമര്‍പ്പിച്ചിട്ടില്ല. കോടതി പരിഗണനയില്‍ വരുമ്പോള്‍ മറുപടി നല്‍കാമെന്നാണ് സിബിഐയുടെ നിലപാട്. അതേസമയം, സിബിഐ അന്വേഷണം തടസപ്പെടുത്തരുതെന്ന് കൃപേഷിന്‍റെയും ശരത്ത്‌ലാലിന്‍റെയും കുടുംബം സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു.