ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാക്കി; ബിജെപിയുടെ വിദ്വേഷ, വിഭജന, ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത്: മല്ലികാർജുന്‍ ഖാർഗെ

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മോദിയുടെ ഏകാധിപത്യ ഭരണത്തിനേറ്റ തിരിച്ചടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ വിദ്വേഷ, വിഭജന, ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് ഉണ്ടായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വൻ വിജയം. യാത്ര കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാക്കിയെന്നും ഇന്ത്യാ സഖ്യം തുടരുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിന്‍റെ ആമുഖ പ്രഭാഷണത്തിലാണ് ഖാർഗെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Comments (0)
Add Comment