പത്തുവർഷത്തെ മോദി ഭരണത്തില്‍ ജനജീവിതം ദുരിതപൂർണമായി; പ്രിയങ്കാ ഗാന്ധി

 

അമേഠി/ഉത്തർപ്രദേശ്: പത്തു വർഷത്തെ മോദി ഭരണത്തിൽ ജനജീവിതം ദുരിതപൂർണമായെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരുടെ ജീവിതം ദുസഹമായി. തൊഴിലില്ലായ്മയിൽ യുവാക്കൾ വലയുകയാണ്. കോടീശ്വരസുഹൃത്തുക്കളുടെ ശതകോടികളുടെ കടം എഴുതിത്തള്ളിയ മോദി സർക്കാർ ദരിദ്രരായ കർഷകരുടെ വായ്പയിൽ ഒരു രൂപ പോലും കുറയ്ക്കാൻ തയാറായില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കും. ദരിദ്ര കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം തോറും ഒരു ലക്ഷം രൂപ നൽകും. ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പളം ഇരട്ടിയാക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ കിഷോരി ലാല്‍ ശർമ്മയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്ന പ്രിയങ്കാ ഗാന്ധി.

Comments (0)
Add Comment