യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടും ; സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, December 14, 2020

 

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന സർക്കാരിന്‍റെ ദുർഭരണത്തിനെതിരായ ജനവിധി  ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചോമ്പല്‍ എൽ പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതി, യുവാക്കളുടെ രോഷം തെരഞ്ഞെടുപ്പിൽ പ്രകടമാകും. തീരദേശവാസികളും കർഷകരും വലിയ പ്രതിസന്ധി നേരിടുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വലിയ അതൃപ്തിയാണുള്ളത്. ഇവരോട് യാതൊരു നീതി കാണിക്കാനും സർക്കാർ തയ്യാറായിട്ടില്ല.  ഈ ഘട്ടത്തില്‍ സർക്കാർ നിഷ്ക്രിയമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ  പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഭലിക്കും. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.