ടിപി വധത്തില്‍ സിപിഎമ്മിന്‍റെ കയ്യിലെ ചോരക്കറ ജനം ചർച്ച ചെയ്യും; കോടതി മാത്രമല്ല, ജനകീയ കോടതിയും ശിക്ഷ വിധിക്കും: കെ. മുരളീധരന്‍ എംപി

 

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കയ്യിലുള്ള ചോരക്കറ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുമെന്ന് കെ. മുരളീധരൻ എംപി. തെറ്റ് ചെയ്തവർക്ക് കോടതി മാത്രമല്ല, ജനകീയ കോടതിയും ശിക്ഷ വിധിക്കും. സഹപ്രവർത്തകനെ ഇല്ലാതാക്കാൻ 51 വെട്ട് വെട്ടി കൊല്ലാൻ കാണിച്ച ക്രൂരതയ്ക്ക് നിയമവ്യവസ്ഥയിൽ നിന്ന് കിട്ടിയ തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി. കേസിനെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയെ തമാശയായി കാണുന്നു. സിപിഎം ഇനിയെങ്കിലും കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച് ജനാധിപത്യത്തിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിക്കാൻ തയാറാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment