ആലപ്പുഴ : പിണറായി സർക്കാരിനെതിരെ ജനങ്ങള്‍ ഏപ്രിൽ 6 ന് ബോംബിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്, തങ്ങളങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദാനിയുമായിട്ടുള്ള കരാറിനെ കുറിച്ച് വൈദ്യുതി മന്ത്രിക്ക് ഒന്നും അറിയില്ല. അതു കൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്.
അദാനിക്ക് കരാർ കൊടുത്തപ്പോൾ എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാൽ മതി. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാൻ കഴിഞ്ഞമാസം തീരുമാനമായിട്ടുണ്ട്. എന്നാല്‍ അദാനിയുമായി ഒരു കരാറും ഇല്ലെന്നായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞത്. 15.02.21ൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. വിശദവിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു