പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി; കോണ്‍ഗ്രസ് സാധാരണക്കാര്‍ക്കൊപ്പം: രാഹുല്‍ഗാന്ധി

Jaihind Webdesk
Tuesday, December 11, 2018

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്നും സാധാരണക്കാര്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ യുവാക്കളുടെയും കര്‍ഷകരുടെയും വിജയമാണ് സംസ്ഥാനങ്ങളില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുകയായിരുന്നു.

കോണ്‍ഗ്രസിനെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി. കോണ്‍ഗ്രസിനെ വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുടെ യുവാക്കളുടെ ഭാവി ഇന്ന് വലിയ ചോദ്യമായിരിക്കുകയാണ്. കോടിക്കണക്കിന് യുവാക്കളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു. കര്‍ഷകരോഷമാണ് തെരഞ്ഞെടുപ്പില്‍ ഫലിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും രാജ്യത്തെ ജനങ്ങള്‍ക്ക് എതിര്‍പ്പ്.  ബിജെപിയെ 2019ൽ തോല്പിക്കും. എന്നാൽ ആരെയും ഭാരതത്തിൽ നിന്ന് മുക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. വിയോജിപ്പുള്ളവരെ ഇല്ലാതാക്കൽ കോണ്ഗ്രസിന്റെ ലക്ഷ്യമല്ല.

ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ചുമതല നിറവേറ്റി പടിയിറങ്ങുന്ന മുഖ്യമന്ത്രിമാർക്കും നന്ദി. അവരുടെ പ്രവർത്തനം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും.

പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണ്. മുഖ്യമന്ത്രി സ്ഥാനങ്ങള്‍ വലിയ വിഷയമല്ല. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനൊപ്പം. ബി.ജെ.പിയുടെ ചിന്താഗതിയോട് അവര്‍ക്ക് യോജിക്കാനാകില്ല. ഇ.വി.എമ്മുകള്‍ ഇപ്പോഴും സുതാര്യമല്ല. നരേന്ദ്രമോദി അഴിമതിക്കാരനാണെന്ന് ഈ സംസ്ഥാനങ്ങളിെ ജനങ്ങള്‍ മനസ്സിലാക്കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2019 ബി.ജെ.പിക്ക് എളുപ്പമാകില്ല. കോണ്‍ഗ്രസ് വികസനത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്.